ആലുവയിൽ വീട്ടിൽ നിന്നും തോക്കുകളും പണവും പിടികൂടി

ആലുവ: ആലുവ മാഞ്ഞാലിയിൽ കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിൽ തോക്കുകളും പണവും പിടികൂടി. ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് റിയാസ് എന്നയാളുടെ വീട്ടിൽ നിന്നും 2 റിവോൾവറുകളും 2 പിസ്റ്റലുകളും വെടിയുണ്ടകളും പിടികൂടിയത്. 9 ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോക്കുകൾക്ക് ലൈസൻസില്ലെന്നാണ് വിവരം. മുമ്പ് കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് റിയാസ്.
