തൃശൂരിൽ യുവാവിനെ ഹോക്കി സ്റ്റിക് കൊണ്ട് അടിച്ചുകൊന്നു

തൃശൂർ: തൃശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക് കൊണ്ട് അടിച്ചുകൊന്നു. വെങ്ങിണിശേരി ശിവപുരം സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം വഴിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. തലേദിവസം രാത്രിയിൽ വിഷ്ണുവും വെങ്ങിണിശേരി സ്വദേശികളായ പ്രണവ്, ആഷിക്, മണികണ്ഠൻ എന്നിവരുമായി തർക്കമുണ്ടായതായി പറയുന്നു. ഇവർ തമ്മിൽ തർക്കം നടന്ന സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. മണികണ്ഠൻ രണ്ട് കൊലപാതക കേസുകളിൽ പ്രതിയാണ്. ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നതായിരുന്നു. ചേർപ്പ് പൊലീസ് കേസെടുത്തു.
