സംസ്ഥാനത്തെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തു; മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സംസ്ഥാനത്തെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തുവെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുത നിയന്ത്രണത്തിലൂടെ ഇന്നലെ 214 മെഗാവാട്ട് കുറഞ്ഞു. എല്ലാവരും സ്വയം നിയന്ത്രിച്ചതിന് നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 20% വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കുന്നുള്ളു. ബാക്കിയുള്ളത് പുറത്തു നിന്നു വാങ്ങുകയാണ്. ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം കൊണ്ടുവന്നാല്‍ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
