KOYILANDY DIARY.COM

The Perfect News Portal

ലൈംഗികാതിക്രമ പരാതിയിന്മേൽ ജെ ഡി എസ് എംപി പ്രജ്വൽ രേവണ്ണയ്ക്ക് സസ്പെൻഷൻ

ലൈംഗികാതിക്രമ പരാതിയിന്മേൽ ജെ ഡി എസ് എംപി പ്രജ്വൽ രേവണ്ണയ്ക്ക് സസ്പെൻഷൻ. ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി നൽകിയ പരാതിയിന്മേലാണ് നടപടി. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് പ്രജ്വലിനെ സസ്‌പെൻഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലയളവ് എസ്‌ഐടി അന്വേഷണത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം അറിയിച്ചത്.

പ്രജ്വലിനും പിതാവ് രേവണ്ണയ്ക്കുമെതിരെ പീഡനക്കേസ് വന്നതോടെ വലിയ പ്രതിഷേധങ്ങൾക്കാണ് പാർട്ടിക്കുള്ളിൽ വഴി തെളിച്ചിരിക്കുന്നത്. ഇരുവരെയും പുറത്താക്കണമെന്ന് എം.എല്‍.എ.മാര്‍ പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് നടപടിയെടുത്തത്. മുൻപ് പ്രജ്വലിന്റേതെന്ന് പറയുന്ന 2500 ലധികം അശ്ലീല വീഡിയോകളാണ് പുറത്തിറങ്ങിയത്. ഇത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെ ഡി എസ് എൻഡിഎ സഖ്യത്തിനോട് ചേർന്നെങ്കിലും വിഷയത്തിൽ ബിജെപി ഇപ്പോഴും മൗനം പാലിക്കുകയാണ്.

Share news