ജോർദാനിൽ നടന്ന അന്താരാഷ്ട്ര സഹകരണ കോൺഗ്രസ്സ് സമാപിച്ചു

ജോർദാനിൽ നടന്ന അന്താരാഷ്ട്ര സഹകരണ കോൺഗ്രസ്സ് സമാപിച്ചു. ഏഷ്യ പസഫിക് കോപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോൺഫറൻസിൽ ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ച ഏക സംസ്ഥാനം കേരളമാണ്. ഇത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് ലോകത്തിന് മുന്നിൽ ലഭിച്ച അംഗീകാരമാണ്. കേരള സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ജോർദാനിൽ എത്തിയത്.

ഊരാളുങ്കൽ സൊസൈറ്റി കേരള ബാങ്ക് കോവിഡ് കാല സഹകരണമേഖലയുടെ പ്രതിരോധം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ കുടുംബശ്രീ പ്രവർത്തന മികവുകൾ എല്ലാം കോൺഗ്രസിൻ്റെ പ്രശംസ പിടിച്ചു പറ്റി. സഹകരണമേഖലക്കെതിരെ വ്യാപകമായ വ്യാജ പ്രചാരണങ്ങൾ നടക്കുമ്പോഴാണ് കേരളത്തിൻറെ സഹകരണമേഖല ലോകത്തിന് മാതൃകയായി മാറുന്നത്.

