പി ജയരാജന്റെ വധശ്രമകേസിൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ

പി ജയരാജന്റെ വധശ്രമകേസിൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍. പ്രതികളെ ശിക്ഷിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്ന് അപ്പീലില്‍ പറയുന്നു. വധശ്രമം, ആയുധം ഉപയോഗിക്കൽ, കലാപമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഈ വിധിക്കെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

1999ലെ തിരുവോണ നാളിലാണ് ഏഴ് പേര് ചേർന്ന് പി ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യോൺ മനോജ്, നാലാം പ്രതി പാറ ശശി, അഞ്ചാം പ്രതി എളംതോട്ടത്തിൽ മനോജ് (5), ഏഴാം പ്രതി ജയപ്രകാശൻ എന്നിവരെയാണ് കുറ്റക്കരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2007 ൽ വിചാരണക്കോടതി ഇവർക്ക് പത്തുവർഷത്തെ കഠിനതടവും പിഴയും വിധിച്ചിരുന്നു.

