KOYILANDY DIARY.COM

The Perfect News Portal

പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ ഹർജി സുപ്രീംകോടതി തള്ളി

കൊച്ചി: പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ ഹർജി സുപ്രീംകോടതി തള്ളി.  ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നേരത്തെ ഹൈക്കോടതിയും  ഹർജി തള്ളിയിരുന്നു. മുര്യങ്കര ജെപി ഹൗസിൽ ജയരാജിന്റെ മകനും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാനവർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർത്ഥിയുമായിരുന്നു കൊല്ലപ്പെട്ട ഷാരോൺ.

മറ്റൊരാളുമായി വിവാഹം നിശ്‌ചയിച്ചതിനാൽ ബന്ധത്തിൽനിന്ന്‌ പിന്മാറണമെന്ന ഗ്രീഷ്‌മയുടെ ആവശ്യം നിഷേധിച്ചതോടെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. 2022 ഒക്‌ടോബർ 14നായിരുന്നു സംഭവം. ചികിത്സയിലിരിക്കെ ഒക്ടോബർ 25നാണ്‌ ഷാരോൺ മരിച്ചത്‌. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരനുമാണ്‌ മറ്റു പ്രതികൾ. 

Share news