KOYILANDY DIARY.COM

The Perfect News Portal

‘അക്ബറും സീതയും ഇനിയില്ല’; സിംഹങ്ങളുടെ പേര് മാറ്റാൻ സിലിഗുരി സഫാരി പാർക്കിന് നിർദേശം

അക്ബറും സീതയും ഇനിയില്ല. സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് മാറ്റാൻ സർക്കാർ നിർദേശം. അക്ബർ സീത എന്നീ സിംഹങ്ങളുടെ പേരാണ് വിവാദങ്ങളെ തുടർന്ന് തിരുത്താൻ സർക്കാർ സഫാരി പാർക്ക് അധികൃതരോട് നിർദേശിച്ചിരിക്കുന്നത്. ഇനി മുതൽ അക്ബർ സിംഹത്തെ ‘സുരാജ്’ എന്നും സീത സിംഹത്തെ ‘തനായ’ എന്നുമാണ് രേഖകളിൽ വിശേഷിപ്പിക്കേണ്ടതെന്നും നിർദേശം ഉണ്ട്. സർക്കാർ ഉത്തരവിനെ തുടർന്ന് മൃഗശാല അധികൃതർ ഇരു സിംഹങ്ങളുടെയും പേര് എല്ലാ രേഖകളിലും തിരുത്തിയിട്ടുണ്ട്.

സിംഹങ്ങളുടെ ഭാവിയിലെ എല്ലാ കാര്യങ്ങൾക്കും ഇനി ഈ പേര് തന്നെയായിരിക്കും ഉപയോഗിക്കുക എന്നും മൃഗശാല അധികൃതർ അറിയിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ അക്ബർ സീത എന്ന പേരിനെച്ചൊല്ലി വലിയ വിവാദങ്ങളാണ് അരങ്ങേറിയിരുന്നത്. വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്പെൻഡ് ചെയ്യുന്ന തലത്തിലേക്ക് വരെ വിവാദം എത്തിയിരുന്നു. സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേരിട്ടതിനെതിരെ വി എച് പിയായിരുന്നു രംഗത്തെത്തിയത്.

Share news