നോട്ട് നിരോധനം നിർമ്മാണ തൊഴിലാളി യൂണിയൻ CITU ധർണ്ണ നടത്തി

കൊയിലാണ്ടി > നോട്ട് നിരോധനം ആർക്ക് വേണ്ടി എന്ന ചോദ്യവുമായി നിർമ്മാണതൊഴിലാളി യൂണിയൻ സി. ഐ. ടി. യു. കൊയിലാണ്ടി നോർത്ത്‌മേഖലാ കമ്മിറ്റി നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ച. ഡി. വൈ. എഫ്. ഐ. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ. ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ആനക്കുളത്ത് നടന്ന പരിരപാടിയിൽ എ. മണി അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ ഏരിയാ കമ്മിറ്റി ബാരവാഹികളായ എം. പത്മനാഭൻ, എൻ. കെ. ഭാസ്‌ക്കരൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി പി. കെ. ഷൈജു സ്വാഗതവും, കെ. പ്രിയേഷ് നന്ദിയും പറഞ്ഞു.
