KOYILANDY DIARY.COM

The Perfect News Portal

കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍

കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍. ക്രിസ്ത്യന്‍ പള്ളികളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് ദൗര്‍ഭാഗ്യകരമെന്നും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നിര്‍മ്മിച്ച സിനിമ പ്രദര്‍ശിപ്പിച്ചത് ആശങ്കയുണ്ടാക്കുന്നുവെന്നും അവര്‍ പ്രതിഷേധിച്ചു. രാജ്യത്ത് ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കിയിരുന്നു.

ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിലും ലൗ ജിഹാദ് കണ്ടെത്താനായില്ല. ക്രിസ്ത്യന്‍ സഭകള്‍ വ്യാജ പ്രചാരണങ്ങളില്‍ വീഴരുത് സമൂഹത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി വ്യാജ പ്രചാരണങ്ങളില്‍ പങ്കാളികളാകരുതെന്നും എ സര്‍ട്ടിഫിക്കറ്റുളള സിനിമ പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ചത് ആശ്ചര്യപ്പെടുത്തുന്നുവെന്നും സാസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 46 പേര്‍ സംയുക്തമായാണ് പ്രസ്താവനയിറക്കിയത്. കെ പി ഫാബിയാന്‍, എംഎന്‍ കാരശേരി, അരുന്ധതി റോയ്, സാറാ ജോസഫ്, കമല്‍, ടിവി ചന്ദ്രന്‍ എന്നിവരടക്കം പ്രമുഖരാണ് പ്രസ്താവനയിറക്കിയത്.

 

Share news