KOYILANDY DIARY.COM

The Perfect News Portal

തൃശൂർ കുന്നംകുളത്ത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു കണ്ടെത്തി

തൃശൂർ കുന്നംകുളത്ത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു കണ്ടെത്തി. ചിറ്റഞ്ഞൂർ ഇമ്മാനുവൽ എൽപി സ്കൂളിന് സമീപത്ത് റോഡരികിൽ തെർമോകോൾ ബോക്സിനുള്ളിലാക്കിയ നിലയിലായിരുന്നു സ്ഫോടക വസ്തു. വെടിക്കെട്ടിന് ഉപയോഗിക്കുന്ന സ്ഫോടക വസ്തുവാണെന്നാണ് പ്രാഥമിക നിഗമനം.

കുന്നംകുളം ചിറ്റഞ്ഞൂരിലാണ് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രദേശവാസിയായ ഒരാൾ ചിറ്റഞ്ഞൂർ ഭാഗത്തുള്ള അരുപാടത്ത് തേങ്ങ പെറുക്കുന്നതിനായി പോയപ്പോഴാണ് സ്ഫോടക വസ്തു ലഭിച്ചത്. ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യമുള്ള ഇയാൾ കിട്ടിയത് സ്ഫോടക വസ്തുവാണെന്ന് മനസ്സിലാക്കാതെ തെർമോകോൾ ബോക്സിലാക്കി ചിറ്റഞ്ഞൂർ ഇമ്മാനുവൽ എൽപി സ്കൂളിന് സമീപത്ത് കൊണ്ടുവന്നു വെയ്ക്കുകയായിരുന്നു.

 

സ്ഫോടക വസ്തു കണ്ട് സംശയം തോന്നിയ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരുമാണ് കുന്നംകുളം പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഉഗ്ര ശേഷിയുള്ള മനുഷ്യനിർമ്മിത സ്ഫോടക വസ്തുവാണിതെന്ന് മനസ്സിലാക്കിയത്. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സ്ഫോടക വസ്തു കണ്ടെത്തിയത് പൊലീസും ഗൗരവത്തോടെയാണ് കാണുന്നത്.

Advertisements
Share news