KOYILANDY DIARY.COM

The Perfect News Portal

കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്രത്തിൽ നടപന്തൽ സമർപ്പിച്ചു

കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തൽ ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. പൊലീസ് ഐ.ജി. പി. വിജയൻ സമർപ്പണം നിർവ്വഹിച്ചു. കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗം രവീന്ദ്രൻ പൊയിലൂർ മുഖ്യാതിഥിയായിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് കെ.എ. ബിജുലാൽ അധ്യക്ഷത വഹിച്ചു.
ക്ഷേത്രം ഊരാളൻ കളത്തിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരി, എ.എം. ബാബു, വി.വി. സുകുമാരൻ, ടി.പി. ഉണ്ണിക്കൃഷ്ണൻ, മനോജ് കുമാർ ക്രൈഷ്ണജം, മുൻ എക്സിക്യൂട്ടീവ് ഓഫീസർ കെ. വേണു, വി.വി. മനോഹരൻ, സെക്രട്ടറി ഉണ്ണി പുളിയോട്ട് എന്നിവർ സംസാരിച്ചു.
Share news