KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര കൊലപാതക കേസിൽ പ്രതി മുജീബിന്റെ ഭാര്യ അറസ്റ്റിൽ

കോഴിക്കോട് പേരാമ്പ്ര കൊലപാതക കേസിൽ പ്രതി മുജീബിന്റെ ഭാര്യ അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീന അറസ്റ്റിലായത്. റൗഫീനയെ റിമാൻഡ് ചെയ്തു. സ്വർണം വിറ്റ് കിട്ടിയ 1.43 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. തിരിച്ചറിയൽ പരേഡിൽ പ്രതി മുജീബിനെ സാക്ഷി തിരിച്ചറിഞ്ഞു.

സ്വർണ്ണം വിറ്റ കിട്ടിയ പണം റൗഫീനക്ക് മുജീബ് നൽകിയിരുന്നു. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ റൗഫീന പണം മാറ്റിയിരുന്നു. ഈ പണമാണ് പൊലീസ് കണ്ടെടുത്തിരിക്കുന്നത്. കൊലപാതകം റൗഫീനയ്ക്ക് അറിയാമായിരുന്നു എന്നും പോലീസ് പറഞ്ഞു. സ്വർണാഭരണങ്ങൾ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏൽപ്പിച്ചതായി വെളിപ്പെടുത്തിയത്.

 

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ റൗഫീനയെ റിമാൻഡ് ചെയ്തു. ഈ മാസം 11 നാണ് നൊച്ചാട് സ്വദേശി അനുവിനെ തോട്ടിൽ വെച്ച് കൊലപ്പെടുത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അർധ നഗ്‌നയായാണ് മൃതദേഹം കിടന്നത്. സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയതോടെ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്‌മാൻ പിടിയിലായത്. വാളൂരിലെ വീട്ടിൽ നിന്ന് പോയ അനുവിനെ പ്രതി ബൈക്കിൽ ലിഫ്റ്റ് നൽകി വാളൂരിലെ തോട്ടിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

Advertisements
Share news