എഴുത്തച്ഛൻ പുരസ്കാരം എസ് കെ വസന്തന് സമ്മാനിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം പ്രമുഖ എഴുത്തുകാരൻ ഡോ. എസ് കെ വസന്തന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. മുഖം നോക്കാതെ ശരിയുടെ പക്ഷം പറയാൻ തയ്യാറായ എഴുത്തുകാരനാണ് ഡോ. എസ് കെ വസന്തനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡോ. വസന്തന്റെ സർഗാത്മക ലോകം ഒറ്റക്കള്ളിയിലൊതുക്കാനാകില്ല. കേരള ചരിത്ര നിഘണ്ടുവിനെ വിപുലീകരിച്ച് തയ്യാറാക്കിയ കേരള സംസ്കാര ചരിത്ര നിഘണ്ടു അദ്ദേഹം കേരളത്തിന് നൽകിയ വലിയ സംഭാവനകളിലൊന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ചീഫ് സെക്രട്ടറി ഡോ. വി വേണു പ്രശസ്തിപത്രം വായിച്ചു. ഡോ. അനിൽ വള്ളത്തോൾ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ എന്നിവർ സംസാരിച്ചു. എസ് കെ വസന്തൻ മറുപടി പറഞ്ഞു.

