കൊയിലാണ്ടി നഗരസഭയിൽ എന്‍റര്‍ പ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

കൊയിലാണ്ടി : കേരള സർക്കാരിന്റെ ”സംരംഭക വർഷം 2.0” പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭ ഇ.എം.എസ് ടൗൺഹാളില്‍ വെച്ച് നടന്ന പരിപാടി ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. അസി.ജില്ലാ വ്യവസായ ഓഫീസർ ഷിബിൻ.കെ അധ്യക്ഷതവഹിച്ചു.

തുടർന്ന് വ്യവസായ വകുപ്പിന്റെ വിവിധ സേവനങ്ങൾ, പ്രധാന പദ്ധതികൾ, നയങ്ങൾ, അവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ EDE മാരായ അശ്വിൻ. പി.കെ, ഐശ്വര്യ. സി.പി, ഗോപിക സന്തോഷ് തുടങ്ങിയവരും, സംരംഭം – മോട്ടിവേഷൻ വിഷയത്തിൽ IEO നിജീഷ്.ആർ എന്നിവര്‍ സംസാരിച്ചു. സംരംഭം തുടങ്ങി വിജയിച്ച ഷൈജു.ടി.ടി, ബൈജു സി.പി തുടങ്ങിയവർ സംവദിച്ച ചടങ്ങിൽ കൊയിലാണ്ടി നഗരസഭ വ്യവസായ വികസന ഓഫീസർ നിജീഷ്. ആർ സ്വാഗതവും എൻ്റർപ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് അശ്വിൻ പി.കെ നന്ദിയും പറഞ്ഞു.
