KOYILANDY DIARY.COM

The Perfect News Portal

110-ാം വാർഷികവും യാത്രയയപ്പിന്‍റെ ഭാഗമായി വിദ്യാർത്ഥികളുടെ നാടക – നാടൻ പാട്ട് ക്യാമ്പും

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി സ്കൂൾ 110-ാം വാർഷികവും, യാത്രയയപ്പിന്‍റെ ഭാഗമായി വിദ്യാർത്ഥികളുടെ നാടക – നാടൻ പാട്ട് ക്യാമ്പും സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ വിദ്യാർത്ഥി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. SSG ചെയർമാൻ എം. കെ. വേലായുധൻ അധ്യക്ഷത വഹിച്ചു.
 
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കൽപൊയിൽ, കിഴക്കയിൽ രമേശൻ, നഗരസഭാ കൗൺസിലർ ബബിത, അഡ്വ. ആർ. എൻ. രഞ്ജിത്ത്, ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ്  പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ്, ഷിംലാൽ ഡി.ആർ എന്നിവർ സംസാരിച്ചു. ശ്രീജിത്ത് പൊയിൽക്കാവ് നാടക ക്യാമ്പും, അജീഷ് മുചുകുന്ന്, സദേഷ് തിരുവങ്ങൂർ എന്നിവർ നാടൻ പാട്ട് ക്യാമ്പും, സി.ബാലൻ, ഗോപിക എന്നിവർ വിദ്യാർത്ഥി ക്യാമ്പും നയിച്ചു.
Share news