ചെറുവോട്ട് ഭഗവതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നടത്തി

കൊയിലാണ്ടി: ഊരള്ളൂർ ചെറുവോട്ട് ഭഗവതി ക്ഷേത്രത്തിൽ പുനർനിർമ്മിച്ച ശ്രീകോവിലിൽ പുനഃപ്രതിഷ്ഠ കർമ്മം നിർവ്വഹിച്ചു. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ അരിപ്പകുളങ്ങര ക്ഷേത്ര തന്ത്രി അശോകൻ കരുവണ്ണൂർ മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രത്തിൽ തിറ മഹോത്സവം മാർച്ച് 18, 19 തിയ്യതികളിൽ നടക്കുമെന്ന് സംഘാടക ര്‍ അറിയിച്ചു.
