മാതൃഭാഷ നിഷേധിക്കുന്നത് ചിന്തയെയും ഭാവനയെയും

കൊയിലാണ്ടി > ബാലുശ്ശേരി മാതൃഭാഷ നിഷേധിക്കുന്നത് ചിന്തയെയും ഭാവനയെയും നിഷേധിക്കലാണെന്ന് ബാലുശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ഭാഷാഭിമാന സെമിനാര്‍ അഭിപ്രായപ്പെട്ടു. മലയാളത്തെ ഇല്ലാതാക്കുന്നതില്‍ മലയാളിക്ക് മാത്രമാണ് പങ്ക്. അതിരുകടന്ന വികാരപ്രകടനമായല്ല മറിച്ച് ആത്മാഭിമാന ബോധത്തിലധിഷ്ഠിതമായ സമീപനമാണ് ഭാഷാസംരക്ഷണത്തിന് വേണ്ടത് -സെമിനാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് ഭാഷാഭിമാന മാസാചരണത്തിന്റെ ഭാഗമായി സ്കൂള്‍ വായനാസമിതി സംഘടിപ്പിച്ച സെമിനാര്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ. കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക അജിത പി. മാധവന് അധ്യക്ഷയായി. കഥാകൃത്ത് വി.പി.ഏലിയാസ്, എ.സുരേഷ്കുമാര്‍, ടി.അനൂപ് എന്നിവര്‍ സംസാരിച്ചു. ഇ.ശശീന്ദ്രദാസ് മോഡറേറ്ററായി. സി.പി.സാബിറ സ്വാഗതവും കെ.നിഷിത്ത് നന്ദിയും പറഞ്ഞു.
