കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എല്‍പി സ്‌കൂളില്‍ ഗണപതി ഹോമം: മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു

കുറ്റ്യാ ടി: കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എല്‍പി സ്‌കൂളില്‍ ഗണപതി ഹോമം നടത്തി. ഇന്നലെ രാത്രിയാണ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ സ്‌കൂളില്‍ ഹോമം നടന്നത്. സംഭവമറിഞ്ഞ സിപിഐ എം പ്രവര്‍ത്തകരും നാട്ടുകാരും സ്‌കൂളിലെത്തി പ്രതിഷേധിച്ചു. തുടർന്ന് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ മാനേജറുടെ മകന്റെ നേതൃത്വത്തിലായിരുന്നു. പൂജ നടന്നതെന്നാണ് വിവരം.

സ്‌കൂള്‍ വിട്ടശേഷം രാത്രി എട്ടുമണിയോടെയാണ് പൂജ തുടങ്ങിയത്. സ്‌കൂളിന് പുറത്ത് ഗ്രൗണ്ടില്‍ ചില വാഹനം അസമയത്ത് കണ്ടതില്‍ സംശയം തോന്നിയ നാട്ടുകാര്‍ അകത്തുകയറിയപ്പോഴാണ് പൂജ നടക്കുന്നതറിയുന്നത്.

തുടര്‍ന്ന് പ്രതിഷേധിക്കുകയും പിന്നാലെ സിപിഐ എം പ്രവര്‍ത്തകരെത്തുകയുമായിരുന്നു. മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ തന്നെ ഇത്തരത്തില്‍ സ്‌കൂളില്‍ പൂജ നടന്നതില്‍ പ്രതിഷേധിച്ച് സിപിഐ എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തും.

