രാമായണവും മഹാഭാരതവും സാങ്കല്‍പ്പികമെന്ന് പഠിപ്പിച്ചു; കര്‍ണാടകയിലെ സ്‌കൂളില്‍ നിന്ന് അധ്യാപികയെ പിരിച്ചുവിട്ടു

ബംഗളൂരു: രാമായണത്തെയും മഹാഭാരതത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് കര്‍ണാടകയിലെ സ്‌കൂളില്‍ നിന്ന് അധ്യാപികയെ പിരിച്ചുവിട്ടു. ബിജെപി അനുകൂല സംഘടനകളുടെ പരാതിയെ തുടര്‍ന്നാണ് പിരിച്ചുവിടല്‍. മംഗളൂരുവിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.

അധ്യാപിക മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ബിജെപി എംഎല്‍എ വേദ്യാസ് കാമത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആരോപിച്ചു. ഗോധ്ര കലാപവും ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും പ്രധാനമന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉപയോഗിച്ചെന്നും ഇവർ ആരോപിക്കുന്നു.

