KOYILANDY DIARY

The Perfect News Portal

ശബരിമലയേക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ശാസ്താ പ്രതിഷ്ഠയാണ് ശബരിമലയിലെ ക്ഷേത്രത്തില്‍ ഉള്ളത്. മറ്റു ശാസ്ത ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കില്ലെന്നിരിക്കെ ശബരിമലയില്‍ മാത്രം സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിക്കുന്നതിനെതിരെ പല വിമര്‍ശനങ്ങളും ഉണ്ട്. എന്നാല്‍ ബ്രഹ്മചാരി സങ്കല്‍പ്പത്തിലുള്ള അയ്യപ്പ പ്രതിഷ്ഠയാണ് ശബരിമലയിലേത്.

ശാസ്താവിന് രണ്ട് ഭാര്യമാരുണ്ട്. പൂര്‍ണ, പുഷ്കല എന്നിവരാണ് ശാസ്താവിന്റെ ഭാര്യമാര്‍. സത്യകന്‍ എന്ന മകനും ശാസ്താവിനുണ്ട്. ഇത്തരം സങ്കല്‍പ്പത്തിലുള്ള ധര്‍മ്മശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. ബ്രഹ്മചാരിയായ അയ്യപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാലാണ് ഋതുമതിയായ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത്.

01. പശ്ചിമഘട്ടത്തില്‍

ഇന്ത്യയിലെ തന്നെ പ്രശസ്ത ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട ജില്ലയിലെ പെരുന്നാട് ഗ്രാമ പഞ്ചായത്തില്‍ ആണ് ശബരിമല സ്ഥിതി ചെയ്യുന്നത്.

Advertisements

02. 5 കോടി ഭക്തര്‍

മണ്ഡലകാലത്ത് 5 കോടിയിലധികം ഭക്തര്‍ ഇവിടെ ദര്‍ശനം പുണ്ണ്യം തേടി എത്തിച്ചേരാറുണ്ടെന്നാണ് കണക്ക്.

03. പതിനെട്ട് മലകള്‍

പതിനെട്ട് മലകള്‍ക്ക് നടുവിലായാണ് അയ്യപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹിഷിയെ നിഗ്രഹിച്ച അയ്യപ്പന്‍ ഇവിടെ ഇരുന്നാണ് ധ്യാനിച്ചതെന്നാണ് വിശ്വാസം.

04. പതിനെട്ട് ക്ഷേത്രങ്ങള്‍

ശബരിമല, പൊന്നമ്ബലമേട്, ഗൗണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്ബലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല എന്നിവയാണ് 18 മലകള്‍. ഇവിടെയൊക്കെ ക്ഷേത്രങ്ങളും ഉണ്ടായിരുന്നു.

05. 468 മീറ്റര്‍ ഉയരത്തില്‍

സമുദ്രനിരപ്പില്‍ നിന്ന് 468 മീറ്റര്‍ ഉയരത്തിലായാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. മലകള്‍ക്കും കാടുകള്‍ക്കും നടുവിലായാണ് ഈ ക്ഷേത്രം.

06. അയ്യപ്പന്മാര്‍

41 ദിവസം വൃതം എടുത്താണ് ഭക്തര്‍ ശബരിമല കയറുന്നത്. അയ്യപ്പന്മാര്‍ എന്നാണ് ഭക്തര്‍ അറിയപ്പെടുന്നത്.

07. സ്ത്രീ പ്രവേശനം

പത്തിനും 50നും ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമില്ല. ശബരിമലയിലെ അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്ന വിശ്വാസത്താല്‍ ആണിത്.

08. നട തുറക്കല്‍

മണ്ഡലപൂജ സമയത്തും (ഏകദേശം നവംബര്‍ 15 മുതല്‍ ഡിസംബര്‍ 26 വരെ) മകരവിളക്കിനും (ജനുവരി 14 – മകര സംക്രാന്തി) വിഷുവിളക്കിനും (ഏപ്രി 14) മലയാള മാസങ്ങളിലെ ആദ്യ 5 ദിവസങ്ങളിലും മാത്രമാണ് ക്ഷേത്ര നട തുറക്കുന്നത്.

09. മാല

അയ്യപ്പന്റെ പ്രത്യേക ചിത്രം ആലേഖനം ചെയ്ത ലോക്കറ്റുള്ള മാല കഴുത്തില്‍ അണിഞ്ഞാണ് ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ വൃതം ആരംഭിക്കുന്നത്.

10. കല്ലുമുള്ളും ചവിട്ടി

എരുമേലിയില്‍ നിന്ന് 61 കിലോമീറ്റര്‍ ദൂരം പരമ്ബരാഗത വനപാതയിലൂടെയാണ് ശബരിമലയില്‍ ഭക്തര്‍ എത്തിച്ചേരുന്നത്. വണ്ടിപ്പെരിയാറില്‍ നിന്ന് 12. 8 കിലോമീറ്ററും, ചാലക്കയത്ത് നിന്ന് 8 കിലോമീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം.

11. താഴമണ്‍ മഠം

ശബരിമലയില്‍ പൂജകള്‍ ചെയ്യുവാനുള്ള അവകാശം താഴമണ്‍ മഠം എന്ന ബ്രാഹ്മിണ കുടുംബത്തിനാണ്.

12. അരവണ

അരവണ എന്ന് അറിയപ്പെടുന്ന ശബരിമലയിലെ പ്രസാദം പ്രശസ്തമാണ്. അപ്പവും അരവണയുമാണ് ഇവിടുത്തെ പ്രധാന പ്രസാദങ്ങള്‍.

13. ഹരിവരാസനം

അയ്യപ്പന്റെ ഉറക്ക് പാട്ടാണ് ഹരിവരാസനം ക്ഷേത്ര നട അടയ്ക്കുമ്ബോളാണ് ഈ പാട്ട് ആലപിക്കുന്നത്. 352 അക്ഷരങ്ങളും 108 വാക്കുകളും 32 വരികളും ഉള്ള ഈ ഗാനം കുളത്തൂര്‍ ശ്രീനിവാസ അയ്യര്‍ ആണ് എഴുതിയത്.

14. ഇരുമുടി

പള്ളിക്കെട്ട് എന്ന് അറിയപ്പെടുന്ന ഇരുമുടിക്കെട്ടുമായാണ് ഭക്തര്‍ ശബരിമലയില്‍ എത്തിച്ചേരുന്നത്. രണ്ട് ഭാഗങ്ങളാണ് ഇരുമുടിക്ക് ഉള്ളത്. ജീവാത്മാവും, പരമാത്മാവുമായാണ് ഈ രണ്ട് ഭാഗങ്ങള്‍ സങ്കല്‍പ്പിച്ചിരിക്കുന്നത്.

15. ശബരിപീഠം

രാമയണത്തില്‍ പരാമര്‍ശിക്കുന്ന ശബരി പീഠം ആണ് ശബരിമല എന്ന ഒരു വിശ്വാസമുണ്ട്. ശബരി എന്ന യുവാവിന് ശ്രീരാമന്‍ മോക്ഷം നല്‍കിയത് ഈ സ്ഥലത്ത് വച്ചാണെന്നാണ് വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *