വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു
മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. തോൽപ്പെട്ടി നരിക്കല്ലിൽ ലക്ഷ്മണൻ (55) ആണ് മരിച്ചത്. ഇവിടുത്തെ കാപ്പി തോട്ടത്തിലെ കാവൽക്കാരനായിരുന്നു. കഴിഞ്ഞ ദിവസം മുതൽ ഇയാളെ കാണാനില്ലായിരുന്നു. ബുധനാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് കാപ്പിത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടത്. വയറ്റിൽ കാട്ടാന ചവിട്ടിയതിന്റെ പാടുകളുണ്ട്. വനപാലകരും പൊലീസും സ്ഥലത്തെത്തി.
