കേരളാ പോലീസ് എസ് പി സി പ്രൊജക്റ്റ്ന്റെ ചലഞ്ച് ദി ചലഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു
കൊയിലാണ്ടി: കേരളാ പോലീസ് എസ് പി സി പ്രൊജക്റ്റ് ന്റെ ചലഞ്ച് ദി ചലഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ലഹരിക്കെതിരെ സംസ്ഥാന തലത്തിൽ നടന്ന പോസ്റ്റർ നിർമ്മാണം, റീൽസ് മത്സരങ്ങളിൽ പൊയിൽകാവ് സ്കൂളിലെ എസ് പി സി കേഡറ്റുകൾ ഒന്നാം സ്ഥാനം നേടി. റീൽസിൽ കൃഷ്ണ പി എം, വേദ വി എസ്, ജുവല്യ ജെ എസ് എന്നീ വിദ്യാർത്ഥികളും പോസ്റ്റർ നിർമ്മാണത്തിൽ നിഹാരിക രാജുവുമാണ് ഒന്നാം സഥാനം നേടി സ്കൂളിന് അഭിമാന നേട്ടം നൽകിയത്.

മാജിക്കിലിടെ റീൽസ് ചെയ്തു കുട്ടികൾക്ക് അഭിമാന നേട്ടം ലഭിച്ചതിന് പരിശീലനം നൽകിയത് മജീഷ്യനും പ്രഭാഷകനുമായ സാബു കീഴരിയൂരാണ്. മൂന്ന് വിദ്യാർത്ഥിനികളും കീഴരിയൂർ സ്വദേശികൾ ആണെന്നതും പ്രത്യേകത ആണ്. ചിത്രകലയിൽ നിഹാരികക്ക് പരിശീലനം നൽകിയത് സ്കൂളിലെ തന്നെ ചിത്രകല അധ്യാപകൻ ആയ സുരേഷ് ഉണ്ണി ആണ്. റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിക്കപ്പെട്ട ഈ വിജയത്തിന്റെ ആവേശത്തിൽ ആണ് വിദ്യാർത്ഥികളും, അധ്യാപകരും രക്ഷിതാക്കളും.
