നികുതിവെട്ടിപ്പ് തടയാൻ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു; കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: നികുതിവെട്ടിപ്പ് തടയാനും അത് കണ്ടെത്താനും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 445 കോടി നികുതി തിരിച്ചുപിടിച്ചു. ഈ സാമ്പത്തിക വര്‍ഷം 1590 കോടി (ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ) നികുതിവെട്ടിപ്പ് തിരിച്ചുപിടിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
