KOYILANDY DIARY.COM

The Perfect News Portal

കാസർകോഡ് ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു

കാസര്‍കോഡ്: കാസര്‍കോഡ് പൈക്കത്ത് ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. 25 വയസിന് താഴെയുള്ളവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 5. 20നാണ് അപകടമുണ്ടായത്. ഈ സമയം ഇതുവഴി പോയ ഗുഡ്‌സ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത് എന്നാണ് പൊലീസ് നിഗമനം. ട്രെയിനില്‍ നിന്നും വീണതാകാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഗുഡ്‌സ് ട്രെയിനാണ് കടന്നുപോയത് എന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഈ സംശയം മാറുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Share news