മുതിർന്ന സിപിഐഎം നേതാവ് വടകര ലോകനാർകാവ് ടി.കെ. കുഞ്ഞിരാമൻ (79) നിര്യാതനായി
മുതിർന്ന സിപിഐ(എം) നേതാവ് വടകര ലോകനാർകാവ് ടി.കെ. കുഞ്ഞിരാമൻ (79) നിര്യാതനായി. പനി ബാധിച്ച് കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവെച്ചാണ് അന്ത്യം സംഭവിച്ചത്. സിപിഐഎം മുൻ ജില്ലാ കമ്മിറ്റി അംഗവും വടകര ഏരിയാ കമ്മിറ്റി അംഗവുമാണ്. കർഷക തൊഴിലാളി യൂണിയൻ ജില്ലാ ട്രഷറർ, സംസ്ഥാന കമ്മിറ്റി അംഗം, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, റൂറൽ ബാങ്ക് വൈസ് പ്രസിഡണ്ട്, പാപ്ക്കോസ് ഡയറക്ടർ എന്നി നിലകളിൽ പ്രവർത്തിച്ചു.
അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ മർദ്ദനമേൽക്കേണ്ടിവന്നിട്ടുണ്ട്. ജന്മി ഗുണ്ടാ നാടുവാഴിത്തത്തിനെതിരെ കോട്ടപ്പള്ളിയിൽ നടന്ന സമരത്തിലും പ്രതി ചേർക്കപ്പെട്ട് ഏറെക്കാലം ഒളിവിൽ കഴിയേണ്ടിവന്നിട്ടുണ്ട്. സംസ്ക്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും. പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവും, ദേശാഭിമാനി സ്റ്റഡിസർക്കിൾ മനേജരുമായിരുന്ന പരേതനായടി. കെ. നാരായണൻ സഹോദരനാണ്.

