ഗവര്‍ണര്‍ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണം; കെ കെ ശൈലജ
തിരുവനന്തപുരം: ഗവര്‍ണര്‍ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണമെന്ന് കെ കെ ശൈലജ. ഗവര്‍ണര്‍ക്ക് ഒരു ആരോഗ്യ പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന് തുടര്‍ന്നുള്ള സംഭവങ്ങള്‍ തെളിയിച്ചുവെന്നും കെ കെ ശൈലജ പറഞ്ഞു. കടുത്ത പ്രതിഷേധം ഗവര്‍ണര്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രേഖപ്പെടുത്തണം. ഗവര്‍ണര്‍ ഹാസ്യ ഗുണ്ടാ കഥാപാത്രമായ കീലേരി അച്ചുവിനെ ഓര്‍മ്മിപ്പിക്കുന്നു. ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇങ്ങനെ തരംതാഴരുതെന്നും റോഡിലിരുന്നതൊന്നും അംഗീകരിക്കാനാകില്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
