KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സംയുക്ത ഡയറികളുടെ പ്രദർശനം നടന്നു

കൊയിലാണ്ടി: പന്തലായനി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ സംയുക്ത ഡയറികളുടെ പ്രദർശനം നടന്നു. 80 ഓളം വിദ്യാലയത്തിൽ നിന്ന് എത്തിയ  പ്രദർശനമാണ് സംഘടിപ്പിച്ചത്. പ്രദർശനത്തിൽ AEO ഗിരീഷ് കുമാർ, BPC ദീപ്തി ഇ പി. HM ഫോറം കൺവീനർ ഷാജി. എൻ. ബൽറാം. ഹെഡ്മിസ്ട്രസ് ഗീത എന്നിവർ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും നേതൃത്വം നൽകിയാണ് 12 ക്ലാസ്സുകളിലായി മികച്ച ഭാഷാ പ്രവർത്തനം നടക്കുന്നത്. സചിത്ര പുസ്തകവും സംയുക്ത ഡയറിയും ആശയാവതരണ രീതിയിൽ ചിത്രീകരണവും എഴുത്തും ഒരുമിച്ചു പോവുന്നതാണ് പ്രത്യേകത.
സംയുക്ത ഡയറി കുട്ടിയോടൊപ്പം രക്ഷിതാവും കുട്ടിയുടെ പഠനത്തിൽ പങ്കാളിയാവുന്നു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഇന്ന് നടക്കുന്ന ഏറ്റവും മികവാർന്ന പ്രവർത്തനമാണ് ഇത്. ട്രെയിനർമാരായ വികാസ് ഉണ്ണികൃഷ്ണൻ, സി.ആർ.സി.സി-മാരായ അനീഷ്, ജാബിർ എന്നിവർ സംസാരിച്ചു.
Share news