വി കെയർ ചാരിറ്റബിൾ സൊസൈറ്റി പാലിയേറ്റീവ് വളണ്ടിയർ സ്പെഷ്യൽ മീറ്റ് സംഘടിപ്പിച്ചു
ചേമഞ്ചേരി: വി കെയർ ചാരിറ്റബിൾ സൊസൈറ്റി, പാണക്കാട് പൂക്കോയ തങ്ങൾ ഹോസ്പിറ്റലുമായി സഹകരിച്ച് പാലിയേറ്റീവ് വളണ്ടിയർ സ്പെഷ്യൽ മീറ്റ് സംഘടിപ്പിച്ചു. പി ടി എ ച്ച് ട്രെയിനർ എം ടി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വി കെയർ ചെയർമാൻ റഷീദ് വെങ്ങളം അധ്യക്ഷത വഹിച്ചു.

കോ ഓഡിനേറ്റർ വി കെ റാഫി, സൗദ മൂസ്സ, ആലികോയ പൂക്കാട്,
കെ കെ. മുഹമ്മദ് കൊളക്കാട് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എംപി മൊയ്തീൻ കോയ സ്വാഗതം പറഞ്ഞു. പ്രത്യേകം പരിശീലനം ലഭിച്ച 65 വളണ്ടിയർമാർ വി കെയർ ചാരിറ്റബിൾ സൊസൈറ്റി യുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ഹോം കെയർ പരിചരണം നടത്തിവരുന്നു.

ഫെബ്രവരി 6ന് വളണ്ടിയർ മാർക്ക് അകലാപുഴയിലേക്ക് പഠന വിനോദ യാത്രയും. ഫിബ്രവരി രണ്ടാം വാരം വിവിധ എജൻസികളുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പും നടത്തും.
