എക്സ് സർവ്വീസ്മെൻ വെൽഫെയർ അസ്സോസ്സിയേഷൻ്റെ 25-ാം വാർഷികവും കുടുംബ സംഗമവും
കൊയിലാണ്ടി: കീഴരിയൂർ, അരിക്കുളം എക്സ് സർവ്വീസ്മെൻ വെൽഫെയർ അസ്സോസ്സിയേഷൻ്റെ 25-ാം വാർഷികവും കുടുംബ സംഗമവും നടന്നു. നടുവത്തൂർ നവീന കോളജിൽവെച്ച് നടന്ന പരിപാടി രക്ഷാധികാരി യു.കെ. രാഘവൻ നായർ ഉൽഘാടനം ചെയ്തു. കെ. സുകുമാരൻ നായർ അദ്ധ്യക്ഷതവഹിച്ചു. നാരായണൻ മാണിക്കോത്ത്, കെ. സുരേന്ദ്രൻ, നിഷ ശശീന്ദ്രൻ, ശിവപ്രസാദ് എന്നമിവർ സംസാരിച്ചു.
