കൊല്ലം ജനശക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയോജന-വനിത-ബാലവേദി അംഗങ്ങളുടെ സംഗമം നടന്നു
കൊയിലാണ്ടി: കൊല്ലം ജനശക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയോജന-വനിത-ബാലവേദി അംഗങ്ങളുടെ സംഗമം നടന്നു. സംഗമം ലൈബ്രറി കൗൺസിൽ കൊയിലാണ്ടി നോർത്ത് മേഖല കൺവീനർ മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. കെ.സി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ‘ലൈബ്രറി കഴിഞ്ഞ വർഷം നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള മൊമൻ്റോകൾ മോഹനൻ മാസ്റ്റർ വിതരണം ചെയ്തു.

ഗ്രന്ഥശേഖരണ ഉദ്ഘാടനത്തിൻ്റെ ഭാഗമായി ടി. കെ. റഹീം നൽകിയ പുസ്തകങ്ങൾ മോഹനൻ മാസ്റ്റർ ഏറ്റെടുത്ത് ലൈബ്രറി പ്രസിഡണ്ടിന് കൈമാറി. ബിന്ദു ടി, അനിത സി.കെ എന്നിവർ നൽകിയ പുസ്തകങ്ങൾ മോഹനൻ മാസ്റ്റർ ഏറ്റുവാങ്ങി. തുടർന്ന് ‘ അംഗങ്ങളുടെ കലാപരിപാടിയും നടന്നു. വയോജന വേദി കൺവീനർ പി.വി വിജയൻ സ്വാഗതവും വനിത വേദി സെക്രട്ടറി ബിന്ദു നന്ദിയും പറഞ്ഞു.
