KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.എസ്.പി.യു തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം ടി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

തിക്കോടി: കെ.എസ്.എസ്.പി.യു തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം സ്റ്റേറ്റ് കൗൺസിലർ ടി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എല്ലാ ചികിത്സകളും ഉൾപ്പെടുത്തി മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കുക, ക്ഷാമബത്ത കുടിശ്ശിക, പെൻഷൻ പരിഷ്കരണ കുടിശ്ശിക എന്നിവ എത്രയും പെട്ടെന്ന് അനുവദിക്കുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിലൂടെ കെ.എസ്.എസ്.പി.യു തിക്കോടി യൂണിറ്റ് വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ചന്ദ്രൻ നമ്പ്യേരി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വാർഷിക റിപ്പോർട്ടും, ട്രഷറർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തിക്കോടി നാരായണൻ മാസ്റ്റർ, എ .എം കുഞ്ഞിരാമൻ, കെ. ശശിധരൻ മാസ്റ്റർ, ഇബ്രാഹിം തിക്കോടി, വി.ടി. ഗോപാലൻ മാസ്റ്റർ, കെ. പത്മനാഭൻ മാസ്റ്റർ, ഉമ്മർ അരീക്കര, കെ.എം അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി മെമ്പർ കെ വി രാജൻ ഭരണാധികാരിയായി പുതു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പി.ടി ബാബു മാസ്റ്റർ (പ്രസിഡണ്ട്) കുഞ്ഞികൃഷ്ണൻ മരുത്തിയാട്, പി പത്മിനി, ബാലൻ കേളോത്ത് (വൈസ്.പ്രസിഡണ്ട്), വി.ടി. ഗോപാലൻ മാസ്റ്റർ (സെക്രട്ടറി), പുല്പാണ്ടി മോഹനൻ  മാസ്റ്റർ, എൻ. കെ സരോജിനി, പി. ആമിന ടീച്ചർ (ജോ.സെക്രട്ടറി) ഇബ്രാഹിം തിക്കോടി (ട്രഷറർ.) ബാബു പടിക്കൽ, പി.ടി. ബാബു സരയു, കെ സുകുമാരൻ, രവീന്ദ്രൻ എടവന കണ്ടി, രാഘവൻ മാസ്റ്റർ, ജ്യോതിശ്രീ, ശോഭന വല്ലി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ എം അബൂബക്കർ മാസ്റ്റർ പ്രമേയം അവതരിപ്പിച്ചു. മോഹനൻ പുൽപ്പാണ്ടി സ്വാഗതവും ബാലൻ കേളോത്ത് നന്ദിയും പറഞ്ഞു. 
Share news