പി വി ശ്രീനിജിന്‍ എംഎല്‍എക്കെതിരെ ജാതിയധിക്ഷേപം; സാബു എം ജേക്കബിനെതിരെ പരാതി
കൊച്ചി: പി വി ശ്രീനിജിന്‍ എംഎല്‍എക്കെതിരെ ജാതിയധിക്ഷേപം നടത്തിയ സംഭവത്തിൽ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ പരാതി. എംഎല്‍എയെ മോശം ഭാഷയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു.

സാബു ജേക്കബിനെതിരെ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പുത്തന്‍കുരിശ് സ്വദേശിനിയാണ് ഡിവൈഎസ്‌പിക്ക് പരാതി നല്‍കിയത്. ട്വന്റി ട്വന്റി നേതൃത്വത്തിൽ പൂത്തൃക്ക പഞ്ചായത്തിൽ നടത്തിയ മഹാസമ്മേളനത്തിലാണ് എംഎൽഎയെ മോശമായി അവതരിപ്പിച്ചുള്ള സാബുവിന്റെ പ്രസംഗം.

