KOYILANDY DIARY.COM

The Perfect News Portal

തൃശൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

തൃശൂരിൽ കുന്നംകുളം പെലക്കാട്ട്‌ പയ്യൂരിൽ ക്ഷേത്രോത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. പെലക്കാട്ട്‌ പയ്യൂർ മഹർഷിക്കാവ്‌ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ്‌ പുലർച്ചെ കൂട്ടിയെഴുന്നള്ളിപ്പ്‌ കഴിഞ്ഞ്‌ മടങ്ങുന്നതിനിടെ ഇടഞ്ഞത്‌.

അരമണിക്കൂർ റോഡിൽ നിലയുറപ്പിച്ച ആന സമീപത്തെ പെട്ടിക്കട ഭാ​ഗികമായി തകർത്തു. പെലക്കാട്ട്‌ പയ്യൂർ സ്വദേശി കാടാമ്പുള്ളി കാസിമിന്റെ പെട്ടിക്കടയാണ് തകർത്തത്. കുന്നംകുളം എലിഫന്റ്‌ സ്ക്വാഡും പാപ്പാന്മാരും ചേർന്ന് അരമണിക്കൂറിലധികം പരിശ്രമിച്ചാണ്‌ ആനയെ തളച്ചത്‌. ആനയെ പ്രദേശത്ത് നിന്ന് മാറ്റി.

Share news