KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്റ്റേഡിയം നഗരസഭക്ക് വിട്ടുനൽകണം എ.കെ.ജി സ്പോർട്സ് സെൻ്റർ

കൊയിലാണ്ടി: പാട്ടക്കാലാവധി കഴിഞ്ഞ കൊയിലാണ്ടി സ്റ്റേഡിയം ഏറ്റെടുത്ത് നഗരസഭയ്ക്ക് കൈമാറണം എന്ന ആവശ്യവുമായി എ.കെ.ജി സ്പോർട്സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി മുൻ എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു.
25 വർഷക്കാലം  കൈവശം ഉണ്ടായിട്ടും കൊയിലാണ്ടി സ്റ്റേഡിയം നവീകരണത്തിന് ജില്ലാ സ്പോർട്സ് കൗൺസിൽ ഒന്നും ചെയ്തില്ലെന്ന് കെ. ദാസൻ പറഞ്ഞു. അഡ്വ. എൽ.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർപേഴ്‌സൺ കെ.പി. സുധ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജ്, വിവിധ രാഷ്ട്രീയപ്പാർട്ടികളെ പ്രതിനിധീകരിച്ച്  ടി.കെ. ചന്ദ്രൻ, അഡ്വ കെ.പി. രാധാകൃഷ്ണൻ, അഡ്വ സുനിൽ മോഹൻ, ഇ എസ് രാജൻ, അഡ്വ കെ.ടി. ശ്രീനിവാസൻ, പി.പി. രാജീവൻ എന്നിവർ സംസാരിച്ചു. എ.കെ.ജി സ്പോർട്സ് സെൻ്റർ സെക്രട്ടറി എ.പി.സുധീഷ് സ്വാഗതവും അബൂബക്കർ മൈത്രി നന്ദിയും പറഞ്ഞു.
Share news