KOYILANDY DIARY.COM

The Perfect News Portal

കലാ-കായിക മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: ദേശീയ, സംസ്ഥാന, ജില്ലാതലങ്ങളിൽ കലാ-കായിക മത്സര വേദികളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ പന്തലായനി ഗവ: ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു. അനുമോദന പരിപാടി കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും കൈമാറി.
നഗരസഭ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. നഗരസഭ കൌൺസിലർ പി. പ്രജിഷ, പി.ടി.എ. പ്രസിഡൻ്റ് പി. എം. ബിജു, പ്രിൻസിപ്പൽ ഇൻചാർജ് എം.ടി. ഷിജിത്, പ്രനാധ്യാപിക ഗീത, എം.പി ടി.എ. പ്രസിഡൻ്റ് ജസ്സി, സ്റ്റാഫ് സെക്രട്ടറി പി.ഇ ഷീജ എന്നിവർ സംസാരിച്ചു.
Share news