KOYILANDY DIARY.COM

The Perfect News Portal

ഐഎച്ച്‌ആർഡിക്ക് 10 കോടി രൂപ അനുവദിച്ചു; കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: ഇൻസിറ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹ്യൂമൻ റിസോഴ്‌സ്‌ ഡെവലെപ്പ്‌മെന്റി (ഐഎച്ച്‌ആർഡി)ന്‌ 10 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഐഎച്ച്‌ആർഡിക്കായി ഈ വർഷം ബജറ്റിൽ വകയിരുത്തിയിരുന്ന 15.11 കോടി രൂപ പുർണമായും ലഭ്യമാക്കിയിരുന്നു. പുറമെ രണ്ട്‌ കോടി രുപയും നേരത്തെ നൽകി. ബജറ്റിന്‌ പുറത്ത്‌ 12 കോടി രൂപ ഈ വർഷം സ്ഥാപനത്തിന്‌ അനുവദിച്ചിട്ടുണ്ട്‌. 979 സ്ഥിരം ജീവനക്കാരും 1500 ഗസ്‌റ്റ്‌ ലക്‌ചർമാരും ഇതിനുകീഴിൽ പ്രവർത്തിക്കുന്നു.

Share news