ദേശീയ പാലിയേറ്റീവ് ദിനം സമുചിതമായി ആചരിച്ചു
കൊയിലാണ്ടി: ദേശീയ പാലിയേറ്റീവ് ദിനം സമുചിതമായി ആചരിച്ചു. നമ്പ്രത്തുകര സംസ്കാര പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ദേശീയ പാലിയേറ്റീവ് ദിനത്തിൻറെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഷമീന ടീച്ചർ ലുബ്സാക്കിന്റെ സ്മരണയ്ക്കായി കോൺഫറൻസ് ഹാളിലേക്ക് കുടുംബം നൽകിയ സ്റ്റേജ്, മൈക്ക് സെറ്റ് എന്നിവ പാലിയേററീവ് കെയറിന് സമർപ്പിച്ചു. കിഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമല ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ അമൽ സരാഗ, സത്യനാഥൻ മാടഞ്ചേരി, ഫൈസൽ മൗലവി, ജാഫർ ദാരിമി ഭാസ്കരൻ മാസ്റ്റർ, ഗഫൂർ പൂക്കാട്, കാദർ കുട്ടി ലുബ്സാക്ക് എന്നിവർ സംസാരിച്ചു. രാജേഷ്. ടി.എം അധ്യക്ഷത വഹിച്ചു. തുടർന്ന് പലേറ്റീവ് സെൻററിൽ ആരംഭിച്ച റാലി മുത്താമ്പി വഴി നമ്പ്രത്തുകര ടൗണിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ ജംഷീന പെരുമണ്ണ പാലിയേറ്റീവ് ദിന സന്ദേശം നൽകി. പ്രശാന്ത് പുതുശ്ശേരി സ്വാഗതവും എ.മൊയ്തീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

