KOYILANDY DIARY.COM

The Perfect News Portal

സമൂഹ്യ ദുരവസ്ഥക്കെതിരെ ”സന്നദ്ധം വേദി” പ്രവർത്തനമാരംഭിച്ചു

വടകര: സന്നദ്ധം വേദി പ്രവർത്തനമാരംഭിച്ചു.. സാമൂഹ്യ ദുരവസ്ഥക്കെതിരെ “സന്നദ്ധം” വേദിയുടെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സമൂഹത്തിൽ അനുദിനം പെരുകി കൊണ്ടിരിക്കുന്ന ആത്മഹത്യ പ്രവണതകൾക്കും, മൊബൈൽ ഉപയോഗത്തിലൂടെ വ്യാപിക്കുന്ന ദുരന്തങ്ങൾക്കും പരിഹാരം കാണുന്നതിനായി രൂപീകൃതമായ സംഘടനയാണ് ”സന്നദ്ധം വേദി” അതിൻറെ അദ്യ പ്രവർത്തനങ്ങളാരംഭിച്ചത്. 
വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ ചെന്നൈയിലും ബാംഗ്ലൂരിലും പഠിക്കുന്ന ആറോളം വിദ്യാർത്ഥികൾ ക്ലാസെടുത്തു കൊണ്ടായിരുന്നു തുടക്കം. ഇബ്രാഹിം തിക്കോടി സംസാരിച്ചു. യാത്രാ തിരക്കിനിടയിലും വിദ്യാർത്ഥികൾ താല്പര്യം പൂർവ്വം കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോളേജുകളിലും സ്കൂളുകളിലും, റസിഡൻറ്സ് അസോസിയേഷനുകളിലും, വായനശാല, ക്ലബ്ബുകൾ എന്നിവിടങ്ങളെല്ലാം ഈ പ്രവർത്തനം വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. അതിനുള്ള മുന്നൊരുക്കങ്ങളും നടന്നുവരികയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
Share news