മൊടക്കല്ലൂർ എ.യു.പി. സ്ക്കൂളിൽ ശിവദാസൻ മാസ്റ്റർ സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മൊടക്കല്ലൂർ അത്തോളി അന്തരിച്ച അധ്യാപകന് ടി. ശിവദാസന്റെ സ്മരണയില്‍ മൊടക്കല്ലൂര്‍ എ.യു.പി. സ്കൂളില്‍ ഭേശീയഭാഷാ ഗ്രന്ഥാലയത്തിന് തുടക്കം. ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം പന്തലായനി ബി.ആര്.സിയിലെ ബി.പി.ഒ, എം.ജി. ബല്‍രാജ് മാസ്റ്റർ നിര്‍വഹിച്ചു. ശിശുദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിലെ ‘ ഹിന്ദിമഞ്ചി ‘ന്റെ നേതൃത്വത്തിലാണ് പൊതുജന സഹകരണത്തോടെ പദ്ധതി നടപ്പാക്കിയത്. വിവിധ ശാഖകളിലായി നാനൂറോളം പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഒരുക്കി യിട്ടുള്ളത്. പി.ടി.എ. പ്രസിഡന്റ് സി.എം. ഷജില്‍ കുമാര്‍ അധ്യക്ഷനായിരുന്നു.
കവിതയ്ക്കുള്ള ഉള്ളൂര്‍ പുരസ്കാരം നേടിയ പൂര്‍വ വിദ്യാര്‍ഥി രഘുനാഥന് കൊളത്തൂരിനെയും, 30 വർഷം സേവനം പൂർത്തിയാക്കിയ സ്ക്കൂൾ പാചകക്കാരി ഇ എം. രാധ എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. പ്രധാന അധ്യാപകന് ടി. ദേവദാസന്, കെ. കോമളവല്ലി, എന്‍. കെ. ശോഭനകുമാരി, മഞ്ച് കണ്‍വീനര്‍ കെ.ടി. ശശിധരന്, പി. പ്രസന്ന,‚ സി.കെ. ബിജീഷ് എന്നിവര്‍ സംസാരിച്ചു.

