KOYILANDY DIARY.COM

The Perfect News Portal

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹം; എം വി ഗോവിന്ദൻ

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയാണ് കോൺഗ്രസിൻ്റെ നിലപാടുമാറ്റത്തിന് കാരണമെന്നും ഇന്ത്യാ മുന്നണിക്ക് ഒരു പടികൂടി മുന്നോട്ട് പോകാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.  

രാഷ്ട്രീയ താത്പര്യത്തോടെയാണ് അയോധ്യയിൽ ഉദ്ഘാടന പരിപാടി നടത്തുന്നത്. പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നത് ഈശ്വര നിന്ദയല്ല. അമ്പലത്തിലും പള്ളിയിലും പോകാൻ എല്ലാവർക്കും അവകാശം ഉണ്ടെന്നും വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കുന്നതാണ് പ്രധാനമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Share news