യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയതതിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ കൊയിലാണ്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ദേശീയപാത ഉപരോധവും നടന്നു.

റോഡ് ഉപരോധം ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി എം.കെ സായീഷ്, കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ്, റാഷിദ് മുത്താമ്പി, ഷഫീർ കാഞ്ഞിരോളി, ഷംനാസ് എം പി, നിംനാസ് എം, റംഷീദ് കാപ്പാട്, സജിത്ത് കാവുംവട്ടം, ജൂബിക സജിത്ത്, അഭിനവ്, നീരജ് ലാൽ, ഷാനിഫ് എന്നിവർ ഉപരോധത്തിന് നേതൃത്വംനൽകി.

