ഗവർണർക്കെതിരെ ഇന്ന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ

ഇടുക്കി: ഗവർണർക്കെതിരെ ഇന്ന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ. രാജ്ഭവൻ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചും ഈ ദിവസംതന്നെ ഒരു വിഭാഗം വ്യാപാരികൾ ഗവർണറെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ ഇടുക്കിയിൽ കൊണ്ടുവരുന്നതിലും പ്രതിഷേധിച്ച് എൽഡിഎഫ് ജില്ലാ കമ്മിറ്റി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.

രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. പാൽ, പത്രം, മരണാനന്തര ചടങ്ങ്, വിവാഹം, ശബരിമല തീർത്ഥാടകരുടെ വാഹനം, രോഗികളുമായി പോകുന്ന വാഹനം എന്നിവയെ ഹർത്താലിൽനിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പുവയ്ക്കാത്ത ഗവർണർക്കെതിരെ പ്രതിഷേധിച്ച് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആയിരക്കണക്കിന് കർഷകർ ഇന്ന് രാജ്ഭവനിലേക്ക് മാർച്ചും നടത്തും.

