KOYILANDY DIARY.COM

The Perfect News Portal

പ്രിയദർശിനി ഗ്രസ്ഥാലയ ഫുട്ബോൾ ടീമിന് ജേഴ്‌സി വിതരണവും ആദരവും

അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം ബാലവേദി ഫുട്ബോൾ ടീമായ ഏദെൻസ് ഫുട്ബോൾ ക്ലബ്ബ് അംഗങ്ങൾക്കുള്ള ജേഴ്സി വിതരണവും ആദരവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ റിജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പോലുള്ളവ നന്മയിലേക്ക് പ്രോത്സാഹിപ്പിക്കുമ്പോൾ യുവാക്കൾ തെറ്റിലേക്കുള്ള വഴി കണ്ടെത്താതെ ശരിയിലേക്കുള്ള വഴിയാണ് കണ്ടെത്തേണ്ടതെന്നും മയക്കുമരുന്നുകൾ പോലുള്ളവ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ അതിനെതിരെ ജാഗ്രത പുലർത്തണമെന്നും കണ്ണികളാകാതെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ സ്പോർട്സ് രംഗത്തേക്ക് പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥശാല പ്രവർത്തനം വളരെ അഭിനന്ദാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രന്ഥാലയം പ്രസിഡണ്ട് വി.എം ഷാജി അധ്യക്ഷനായി. ചടങ്ങിൽ മാധ്യമ രംഗത്തെ സംഭാവന മുൻ നിർത്തി ചന്ദ്രിക അത്തോളി ലേഖകൻ ബഷീർ കൂനോളിക്ക് ഗ്രന്ഥാലയത്തിൻ്റെ സ്നേഹാദരം സി.കെ റിജേഷ് സമർപ്പിച്ചു. കെ.എം രവീന്ദ്രൻ, എ.കെ സുഭാഷ്, വനിത വേദി സെക്രട്ടറി സി.എം ബിൻസി എന്നിവർ സംസാരിച്ചു. ബാലവേദി പ്രസിഡണ്ട് വി.എം അഭിനവ് സ്വാഗതവും ഗ്രന്ഥാലയം സെക്രട്ടറി പി. എം ഷിബി നന്ദിയും പറഞ്ഞു.
Share news