റവന്യൂ വകുപ്പ് കാലത്തിനൊപ്പം മാറ്റത്തിന്റെ പാതയിൽ

കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ താലൂക്ക് സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. എന്‍. ഇ ബലറാം മന്ദിര ഹാളില്‍ നടന്ന സമ്മേളനം കെആര്‍ഡിഎസ്എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് കെ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ. ആർ.ഡി.എസ്.എ താലൂക്ക് പ്രസിഡണ്ട് ശ്രീജിത്ത് വി.ജി അധ്യക്ഷത വഹിച്ചു.KRDSA ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി പ്രശാന്ത് ലാല്‍ പ്രവർത്തന റിപ്പോർട്ടും, അഖില്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

സമ്മേളനത്തിന് അഭിവാദ്യംചെയ്ത് KRDSA സംസ്ഥാന കമ്മറ്റി അംഗം സി.പി മണി സംസാരിച്ചു. പുതിയ ഭാരവാഹികളായി അഖില്‍ (പ്രസിഡണ്ട്) ഷീന (സെക്രട്ടറി), ശരത്ത് രാജി (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. പ്രശാന്ത് ലാല്‍ സ്വാഗതവും നാസര്‍ നന്ദിയും പറഞ്ഞു.
