കൊയിലാണ്ടി എസ്എന്‍ഡിപി കോളേജില്‍ ദേശീയ സെമിനാർ പരമ്പര ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി എസ്എന്‍ഡിപി കോളേജില്‍ ദേശീയ സെമിനാർ പരമ്പര ആരംഭിച്ചു. കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ സഹകരണത്തോടെ വിവിധ വിഷയങ്ങളിലായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ദേശീയ സെമിനാർ സീരീസ് ആണ് കൊയിലാണ്ടി എസ്എന്‍ഡിപി കോളേജില്‍ ആരംഭിച്ചത്. ഇംഗ്ലീഷ്, കോമേഴ്സ്, മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളിലായി രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ വിദഗ്ദർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർ ഡോ. ഗോഡ് വിൻ സാം രാജ് സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സുജേഷ് സി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെമിനാർ കോർഡിനേറ്റർ ഡോ. ഭഭിന എൻ എം, ഡോ. സജീവ് എസ് വി, ശ്രീമതി ചാന്ദ്നി പി എം എന്നിവർ സംസാരിച്ചു. വിവിധ കോളേജുകളിൽ നിന്നും അദ്ധ്യാപകരും ഗവേഷണ വിദ്യാർഥികളും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ജനുവരി 4ന് ആരംഭിക്കുന്ന സെമിനാർ സീരീസ് ജനുവരി 16 ന് അവസാനിക്കും.
