തിരുവനന്തപുരത്ത് ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഒന്നരവയസുകാരനെ മാതൃ സഹോദരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. പ്രതി മഞ്ജുവിനെ വിളപ്പിൽശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠൻ- സിന്ധു ദമ്പതികളുടെ മകൻ അനന്തൻ ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് മഞ്ജു കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. മഞ്ജു മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് പൊലീസ് പറയുന്നു. ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയായിരുന്നു മഞ്ജു. പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായതോടെ അവിവാഹിതയായ ചേച്ചിയെ ശ്രീകണ്ഠൻ വിവാഹം ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

