KOYILANDY DIARY.COM

The Perfect News Portal

KSSPA കോഴിക്കോട് ജില്ലാ സമ്മേളനം: കൊയിലാണ്ടിയിൽ വിളംബര ജാഥ നടത്തി

കൊയിലാണ്ടി: KSSPA കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ വിളംബര ജാഥ നടത്തി. CKG സെൻ്ററിനടുത്തുനിന്ന് ആരംഭിച്ച പ്രകടനം ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ ബസ് സ്റ്റാന്റ് പരിസരം, മാർക്കറ്റ് വഴി ബപ്പൻകാട് സമാപിച്ചു. സംസ്ഥാന വൈസ്പ്രസിഡണ്ട് പി.എം. അബ്ദുറഹ്മാൻ ജില്ലാ പ്രസിഡണ്ട് കെ.സി ഗോപാലൻ മാസ്റ്റർ, ബ്ലോക്ക്‌ കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് മുരളി തൊറോത്ത്,

സംസ്ഥാനകമ്മറ്റി അംഗം കെ.എം. കൃഷ്ണൻ കുട്ടി, ജില്ലാ വനിതാ ഫോറം കൺവീനർ എം. വാസന്തി, ജില്ലാ ജോ. സെക്രട്ടറി വാഴയിൽ ശിവദാസൻ, സംസ്ഥാന കൗൺസിലർമാരായ ടി.കെ. കൃഷ്ണൻ, പി. മുത്തു കൃഷ്ണൻ, വേലായുധൻ കീഴരിയൂർ, ബാലൻ ഒതയോത്ത്, കെ. എസ് പ്രേമകുമാരി, പി.കെ. ചന്ദ്രഭാനു, വി.കെ.ദാമോദരൻ,പ്രേമൻ നന്മന. എന്നിവർ നേതൃത്വം നൽകി.

ബുധനാഴ്ച രാവിലെ 9 മണിക്ക് പതാകയുയർത്തൽ, തുടർന്ന്‌ ജില്ലാകമ്മറ്റിയും, ജില്ലാ കൗൺസിലും ചേരും, ഉച്ചയ്ക്ക് സിമ്പോസിയം, അനുമോദന സദസ്സ് എന്നിവയും സംഘടിപ്പിക്കുന്നു.

Advertisements
Share news