KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെയും മേൽശാന്തി കീഴേടത്ത് ഇല്ലം ശ്രീകണഠാപുരം മുരളീകൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റിയത്. 3ന് ബുധനാഴ്ച സമാപിക്കും.
കൊടിയേറ്റ ദിവസം ഉച്ചയ്ക്ക് സമൂഹസദ്യയും, കലാമണ്ഡലം ശിവദാസൻമാരാരും സംഘവും അവതരിപ്പിച്ച തായമ്പകയും പ്രാദേശിക കലാകാരൻമാരുടെ വിവിധ പരിപാടികളും അരങ്ങേറി. ഇന്ന് വൈകുന്നേരം 4ന് ഇളനീർ കുലവരവ്, 6.30ന് പഞ്ചാരിമേളം, നട്ടത്തിറ, കലശം തുള്ളൽ, 10ന് ഗാനമേള, പുലർച്ചെ 1 മണി വെള്ളാട്ട്, തിറ, 3ന് വൈകീട്ട്. 3 മണി തീ കുട്ടിച്ചാത്തൻ വെള്ളാട്ട്, 3.30 ന് ഗുളികൻ വെള്ളാട്ട്, 4 മണി ഇളനീർ കുലവരവ്, 6.30ന് താലപ്പൊലി. 7.30 ന്. പാണ്ടിമേളം, രാത്രി .7.30ന് ഭഗവതിയുടെ നടത്തിറ, ഗുളികൻ തിറ, പുലർച്ചെ 2 മണി തീ കുട്ടിച്ചാത്തൻ തിറ, ഭഗവതി തിറ. ഉത്സവം സമാപിക്കും.
Share news