KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനം ജനുവരി 3, 4 കൊയിലാണ്ടി

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ജനുവരി മൂന്ന്, നാല് തിയ്യതികളില്‍ കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നിന് ഉച്ചയ്ക്ക് പുതിയ ഇന്ത്യ ജനാധിപത്യ മതേതര മൂല്യങ്ങളും ബഹുസ്വരതയും എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയം കെ.പി.സി.സി സെക്രട്ടറി നൗഷാദലി അരീക്കോട് ഉദ്ഘാടനം ചെയ്യും.
നാലിന് സമ്മേളനത്തിന്റെ ഉദ്ഘാടനം കെ. മുരളീധരന്‍ എം.പി നിര്‍വ്വഹിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിക്കും. കെ.പി.സി.സി ജന.സെക്രട്ടറിമാരായ കെ. ജയന്ത്, പി.എം. നിയാസ് കെ. ബാലനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ.ആര്‍. കുറുപ്പും, സുഹൃദ് സമ്മേളനം മുന്‍ ഡി.സി.സി പ്രസിഡണ്ട് കെ.സി.അബുവും ഉദ്ഘാടനം ചെയ്യും. 
പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം. അബ്ദുറഹിമാൻ ആരോപിച്ചു. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.സി. ഗോപാലൻ മാസ്റ്റർ, ജില്ലാ ട്രഷറർ ഒ എം രാജൻ മാസ്റ്റർ, സ്വാഗത സംഘം കൺവീനർ വാഴയിൽ ശിവദാസൻ, പബ്ലിസിറ്റി കൺവീനർ മഠത്തിൽ രാജീവൻ, റിസപ്ഷൻ കമ്മറ്റി കൺവീനർ ബാലൻ ഒതയോത്ത് എന്നിവർ പങ്കെടുത്തു.
Share news